HIGHLIGHTS : Zulfikar Ali, a native of Parappanangady, obtained his PhD in Game Based Rehabilitation
പരപ്പനങ്ങാടി: മണിപ്പാല്‍ ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടി സുള്‍ഫിക്കര്‍ അലി.എ. ഗെയിം ബെയ്സ്ഡ് റിഹാബിലിറ്റേഷന്‍ എന്ന വിഷയത്തിലാണ് പിഎച്ച്ഡി നേടിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ പിഎച്ച്ഡി നേടുന്ന വ്യക്തികൂടിയാണ് ഇദേഹം. മണിപ്പാല്‍ യൂണിവേഴ്സ്റ്റിയില്‍ ഐഐടി ഹൈദ്രബാദുമായി ചേര്‍ന്ന് ആം ഏബിള്‍ എന്ന ഗെയിം ബെയ്സ്ഡ് റിഹാബിലിറ്റേഷന്‍ ഉപകരണം നിര്‍മ്മിച്ചിട്ടുണ്ട്.
മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരികയാണ്. പരപ്പനങ്ങാടി സ്വദേശിയായ അഡ്വ.അച്ചമ്പാട്ട് അബ്ദുറഹീം- കമര്‍ ബാന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ:ഹനാന്‍ ഹഫീഖ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു