കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി: അരക്കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവാക്കളെ ബാവലിയിലെ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. കണ്ണൂര്‍ എലയവൂര്‍ സൈനബ മന്‍സില്‍ മുഹമ്മദ് അനസ് (26),ചക്കരക്കല്‍ കൊച്ചുമുക്ക് പുതിയ പുരയില്‍ വീട്ടില്‍ പി പി മുഹമ്മദ് നൗഷാദ്(28) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇവര്‍ സ്‌കൂട്ടറില്‍ കടത്തി ക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top