
ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ കാട്ടാന വീട് തകര്‍ത്തു. വാഴത്തോട്ടം സ്വദേശി സെല്‍വരാജിന്റെ വീടാണ് തകര്‍ത്തത്. ശബ്ദംകേട്ട് വീടുകാര്‍ പിന്നിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.
ചുവര് തകര്‍ത്ത് വസ്തുക്കള്‍ നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.
വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ബഹളമുണ്ടാക്കി പുലര്‍ച്ചെ കാട്ടാനയെ കാടുകയറ്റി. പ്രദേശത്ത് മുമ്പും കാട്ടാന വീടുകള്‍ തകര്‍ത്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




