മലപ്പുറം : മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ എയര്‍ഗണില്‍ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തല്‍ ഷാഫി (42)യാണ് മരിച്ചത്. ഞായര്‍ വൈകിട്ട് നാലരയോ ടെയാണ് സംഭവം. പ്രദേശത്തെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതി നുശേഷം പെരുമ്പടപ്പ് ചെറുവ ല്ലൂര്‍ കടവിലെ സുഹൃത്തിന്റെ വീ ട്ടില്‍ സുഹൃത്തുക്കളുമായി സംസാ രിക്കെ അബദ്ധത്തില്‍ നെഞ്ചില്‍ വെടിയേല്‍ ക്കുകയായിരു ന്നു. പരിക്കേറ്റ ഷാഫിയെ പു ത്തന്‍പള്ളിയി ലെ സ്വകാര്യ ആശുപത്രിയി ലും പിന്നീട് തൃശൂരിലെ സ്വ കാര്യ ആശുപ ത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയി ലെടുത്തു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ താണെന്നാണ് നിഗമനം, എറണാകുളത്ത് ടാക്‌സി ഡ്രൈവറാണ് ഷാഫി.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സു ക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റയ്ഹാനത്ത്. മക്കള്‍: മുഹമ്മദ് ഷാഹീന്‍, ഷമ, ഷഹ്ഷ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


