പയ്യോളിയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് പയ്യോളിയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍(22) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടത്.

മൃതദേഹം കണ്ട പ്രദേശവാസികള്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൗഷാദിന്റെയും തെസ്‌നിയുടെയും മകനാണ് നിഹാല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top