HIGHLIGHTS : Youth caught with MDMA worth Rs 3 lakh by Mancheri Excise
മഞ്ചേരി: മൂന്ന് ലക്ഷം രൂപയുടെ എം ഡി എം എ യുമായി യുവാക്കള്‍ മഞ്ചേരി എക്‌സൈസിന്റെ പിടിയില്‍. മഞ്ചേരി ചെരണി സ്വദേശിയായ പിലാത്തോടന്‍ വീട്ടില്‍ ഷെഫീഖ് പി (37) , മലപ്പുറം കോഡൂര്‍ സ്വദേശി പിച്ചന്‍ മുത്താരുതൊടി വീട്ടില്‍ മുഹമ്മദ് ഹാറൂണ്‍ (28) എന്നീ 2 യുവാക്കളെയാണ് മഞ്ചേരി എക്‌സൈസ് ചരണിയില്‍ നിന്നും പിടികൂടിയത്.
ടൗണ്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ഡ്രഗ് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് മഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും സ്ഥിരമായി സിന്തറ്റിക് ഡ്രഗുകള്‍ മഞ്ചേരി ടൗണ്‍ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തിയ സംഘമാണ് പിടിയിലായത് .

മഞ്ചേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ടി ഷിജു, പ്രിവന്റീവ് ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മുസ്തഫ ചോലയില്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജിദ് കെ പി , സുഭാഷ് വി , ജിഷില്‍ നായര്‍ ,സച്ചിന്‍ദാസ് , ശ്രീജിത്ത് ടി, രാജന്‍ നെല്ലിയായി , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനീറ, ധന്യ തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു