രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വടകര വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 2.025 കിഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാനന്തവാടി അമ്പുകുത്തി വേമം സ്വദേശി വേളോത്ത് പ്രജിലി (36)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

വടകരയില്‍ ട്രെയിന്‍ ഇറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന പ്രജിലിനെ ഡന്‍സാഫ് സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു.

കുറ്റ്യാടി മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top