കുറ്റിപ്പുറം: ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. കുറ്റിപ്പുറം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഫാസ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ഒരാഴ്ച മുമ്പ് സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കിയതിനും സൂക്ഷിച്ചതിനും മാലിന്യ സംസ്‌കരണം നടത്താത്തതിനുമാണ് നടപടി. പിഴ ഇടാക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ നാമംകണ്ടിയില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പക്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




