
പയ്യോളി : വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മൂടാടി സ്വലാഹിൽ വി എം കെ അംഷിദ് (31)ആണ് പിടിയിലായത്. ഡാൻസാഫ് ടീമും പയ്യോളി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
തിങ്കൾ പകൽ 12 ഓടെയാണ് സംഭ.പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽനിന്നാണ് പിടിയിലായത്. നേരത്തെ തന്നെ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ. ഇയാളിൽനിന്ന് 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
എംഡിഎംഎയുടെ വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അംഷിദ് എന്ന് ഡാൻസാഫ് അറിയിച്ചു. പരിശോധനാ സംഘത്തിൽ ഡാൻസാഫ് എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ബി വി ഷാജി, വി പി ബിനീഷ്, സിപിഒമാരായ അഖിലേ ഷ്, ടി കെ ശോഭിത്ത്, ബി ശ്യാംജിത്ത്, പി അതുൽ എന്നിവരും പയ്യോളി പൊലീസുമുണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




