
കോഴിക്കോട് : നഗരത്തിന്റെ പല ഭാഗങ്ങളിലും എംഡിഎംഎ വില്‍പ്പന നടത്തുന്നയാളെ പന്നിയങ്കര പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടി. കല്ലായി പയ്യാനക്കല്‍ പടന്നവളപ്പ് കാവുങ്ങല്‍ വീട്ടില്‍ റീഫത്ത് ഷംനാസ് (27)ആണ് പിടിയിലായത്.
വ്യാഴാഴ്ച തിരുവണ്ണൂര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്നിയങ്കര പൊലീസ് തിരുവണ്ണൂര്‍ ഒകെ റോഡില്‍ എത്തിയപ്പോള്‍ പ്രതി ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 6.42 ഗ്രാം എംഡിഎംഎയും 11,650 രൂപയും പിടികുടിയത്.
പയ്യാനക്കല്‍, കല്ലാ യി, മീഞ്ചന്ത എന്നിവിടങ്ങളില്‍ അതിഥിത്തൊഴിലാളികള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌പെ്‌ഐ ബാലു കെ അജിത്ത്, എഎസ്‌ഐ ഷിജു, സിപിഒമാരായ സായൂജ്, രജീഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ അബ്ദുറഹ്‌മാന്‍, സരുണ്‍ കുമാര്‍, ഷിനോജ്, അതുല്‍, ശ്രീശാന്ത്, അഭിജിത്ത്, ദിനീഷ്, സുനോജ്, ലതീഷ്, തൗഫീഖ് മുഹമ്മദ്, മഷ്ഹൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




