കഞ്ചാവുമായി യുവാവ് പിടിയില്‍

എലത്തൂര്‍: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. എലത്തൂര്‍ തൈവളപ്പില്‍ അഹമ്മദുല്‍ കബീര്‍ (32) ാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് പട്രോളിങ്ങിനിടെ മാട്ടുവയലില്‍ പ്രദേശത്ത് സംശയാസ്പദമായി കണ്ട ഇയാളെ ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കഞ്ചാവ് കണ്ടടുത്തത്.

എലത്തൂര്‍ എസ്‌ഐ സുരേഷ് കുമാര്‍, എസിപിഒ രുപേഷ്, സിപിഒ വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി പോക്‌സോ കേസടക്കം നിലവിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top