
കന്നൂട്ടിപ്പാറ: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കന്നൂട്ടിപ്പാറ ഐ യു എം എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാന്‍ അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംസ്ഥാനമാണ് കേരളം. വന്യജീവി വിഷയത്തില്‍ ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ രൂപകല്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഷംനാസ് പൊയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജ്യസഭാ എം പി ഹാരിസ് ബീരാന്‍ മുഖ്യാതിഥി ആയിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ അബുലൈസ് തേഞ്ഞിപ്പാലം അധ്യാപകന്‍ ആരിഫ് മാസ്റ്റര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
കാട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് കല്ലുള്ള തോട്, താമരശ്ശേരി എ ഇ ഒ പി വിനോദ്, സ്വാഗത സംഘം ചെയര്‍മാന്‍ എ കെ അബൂബക്കര്‍ കുട്ടി, കെ സി ശിഹാബ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,പി ടി എ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




