നിലമ്പൂര്‍ ; വടപുറത്ത് മാരക രാസലഹരിയുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍ . അരീക്കോട് സ്വദേശി തയ്യില്‍ മുഹമ്മദ് ഉവൈസ് (22), പോത്തുകല്ല് മുണ്ടേരി സ്വദേശി മണപുറത്ത് രതീഷ് എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ വടപുറത്ത് വച്ച് കാളികാവ് എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയിലാണ് മാരുതി ആള്‍ട്ടോ കാറിലും, വോക്‌സ് വാഗണ്‍ കാറിലുമായി കടത്തികൊണ്ടു വന്ന 62.589 ഗ്രാം എംഡിഎംഎ യുമായി യുവാക്കളെ കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോനും പാര്‍ട്ടിയും അറസ്റ്റ് ചെയ്യ്തത്.
വെള്ളിയാഴ്ചയാണ് സംഭവം
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ശങ്കരനാരായണന്‍, അശോക് പി, എം എന്‍ രജ്ഞിത്ത്, സി ഇ ഒമാരായ അരുണ്‍ കുമാര്‍, ലിജിന്‍.വി, അമിത്ത്, ഹബീബ്, ഡബ്ല്യു സി ഇ ഒ ശ്രീജ ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



