തിരൂരങ്ങാടി:കാപ്പ നിയമപ്രകാരം തിരൂരങ്ങാടിക്കാരനായ യുവാവ് അറസ്റ്റില്. പന്താരങ്ങാടി പള്ളിപ്പടി പൂച്ചേങ്ങല് കുന്നത്ത് വീട്ടില് അമീനെ (40)യാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പെലീ സ് മേധാവി ആര് വിശ്വനാഥിന്റെ ശുപാര്ശയില് കലക്ടര് വി ആര് വിനോദിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.ആറുവര്ഷത്തിനുള്ളില് തിരൂരങ്ങാടി, കരിപ്പൂര് സ്റ്റേഷന് പരിധികളില് ആറോളം കുറ്റകൃത്യങ്ങളിലെ പ്രതിയാണ് അമീന്.
തിരൂരങ്ങാടി ഇന്സ്പെക്ടര് ബി പ്രദീപ്കു മാര്, എസ്ഐ കെ ബിജു, സി പിഒ പി ദീലീപ്, കബീര്, പി മുഹ മ്മദ് ജലാല് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂര് സെന്ട്രല് ജയിലില് കരുതല് തടങ്കലിലേക്ക് വിട്ടു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാവാന് ഈ
ലിങ്കില് ക്ലിക്ക് ചെയ്യു




