വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടല്‍: 3 യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി: കോളേജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. കൊട്ടപ്പു റം പുത്തന്‍വീട്ടില്‍ മുഹമ്മദ് തസ്രിഫ് (21), കൊട്ടപ്പുറം തയ്യില്‍ മുഹമ്മദ് നിദാല്‍ (21), പുളിക്കല്‍ ചോലക്കാതൊടി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ഥിനിയുടെ മുഖം മോര്‍ഫുചെയ്ത് നഗ്‌നദൃശ്യങ്ങളുണ്ടാക്കി വ്യാജ ഇന്‍സ്റ്റഗ്രാമിലൂടെ വിദ്യാര്‍ഥിനിക്ക് അയച്ചുകൊടുത്ത് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു.

മുഖം മോര്‍ഫുചെയ്ത് നഗ്‌നദൃശ്യങ്ങളുണ്ടാക്കി അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെ ന്നും ഭീഷണിപ്പെടുത്തി.

സ്‌കൂള്‍ പഠനകാലത്ത് പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് തസ്തീഫ് വ്യാജ ഇന്‍സ്റ്റഗ്രാമുണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ സന്ദേശങ്ങള്‍ അയച്ചു. വീഡിയോ ദൃശ്യങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി കൊണ്ടോട്ടി പൊലീസില്‍ നല്‍കിയ പരാതി യെ തുടര്‍ന്നാണ് അന്വേഷ ണം തുടങ്ങിയത്. പെണ്‍കുട്ടി ആഭരണങ്ങള്‍ കൈമാറാന്‍ പോകുന്നതിനിടെ പിന്തുടര്‍ന്ന പൊലീസ് തസ്രിഫിനെ പിടികൂടി. ഇയാളുടെ ഫോണ്‍ പരിശോധിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫുചെയ്ത ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു. ചോദ്യംചെയ്യപ്പോള്‍ കൂട്ടുപ്രതികളുടെ പങ്ക് വ്യക്തമായി. തുടര്‍ന്ന് രണ്ടുപേരെ ക്കൂടി കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടി ഡെപ്യൂട്ടി പൊലിസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ഷമീര്‍, എസ്സിപിഒ അബ്ദുള്ള ബാബു, സ്‌പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ അമര്‍നാഥ്, ഋഷികേശ്, സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top