
കാലടി : സുഹൃത്തായ യുവതിയിൽനിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയോട് വീട് ജപ്തി ഭീഷണിയിലാണെന്നും സുഖമില്ലാത്ത അച്ഛന് ശസ്ത്രക്രിയ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പലതവണകളായി 60 പവൻ ആഭരണങ്ങളും 12 ലക്ഷത്തോളം രൂപയും തിരിച്ചുതരാമെന്ന ഉറപ്പുനൽകി വാങ്ങിയെടുക്കുകയായിരുന്നു.
സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു. ഈ പണം ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




