
മഞ്ചേരി: ഓട്ടോയില്‍ കടത്തിയ 22 ലിറ്റര്‍ വിദേശമദ്യവുമായി തൃക്കലങ്ങോട് സ്വദേശിയെ മഞ്ചേരി എക്സൈസ് സംഘം പിടികൂടി. തൃക്കലങ്ങോട് കല്‍പ്പള്ളി വീട്ടില്‍ റിനേഷി (35)നെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
4000 രൂപയും ഓട്ടോയും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ മുമ്പും കേസുണ്ടെന്നും ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് റിനേഷിന്റെ രീതിയെന്നും എക്‌സൈസ് പറഞ്ഞു.
ടി സുനീര്‍, സി ടി അക്ഷയ്, എം ആതിര, എം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




