വിദ്യാര്‍ഥിനിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ച യുവാവ് പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് വാട്സാപ് വഴി അശ്ലീല വീഡിയോകളും മെസേജുകളും അയച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാറിനെ (29) കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസേജുകള്‍ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകള്‍ നിര്‍മിച്ചും പിന്നീട് നേരിട്ടും വാട്‌സാപ് വഴി ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും ഫോട്ടോകളും ലൈംഗിക പരാമര്‍ശങ്ങളോട് കൂടിയ മെസേജുകളും അയച്ചതായാണ് പരാതി.

ഇയാള്‍ക്കെതിരെ സമാന മായ നിരവധി കേസുകള്‍ നിലവിലുണ്ട്. സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ ജി ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഫെബിന്‍, സിപിഒമാരായ ഷമാന അഹമ്മദ്, വി ബിജു, മുജീബ് റഹ്മാന്‍ എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top