
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍. തിരുവല്ല സ്വദേശി അല്‍ അമീനെ (25) ആണ് പാളയത്ത് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധന്‍ പുലര്‍ച്ചെ 6.20 ന് തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വര്‍ക്കല സ്വദേശി വൈശാഖിന്റെ 80,000 രൂപ വില വരുന്ന സാംസങ് എസ് 23 ഫോണാണ് ഇയാള്‍ തട്ടിപ്പറിച്ചെടുത്തത്.
ട്രെയിന്‍ കോഴിക്കോട് പ്ലാറ്റ്‌ഫോമില്‍ എത്താറായപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 10ഓടെ ഫോണ്‍സഹിതം പ്രതിയെ പിടിച്ചു.
പ്രതിക്കെതിരെ ടൗണ്‍, കസബ, റെയില്‍വേ പൊലീസ് എന്നിവിടങ്ങളില്‍ നേരത്തെയും സമാന കേസുകളുണ്ട്. റെയില്‍ വേ എസ്എച്ച്ഒ സുഭാഷ് ചന്ദ്രന്‍, എഎസ്‌ഐ ഷമീര്‍, സി പിഒ ജോസ്, സിറ്റി ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒ മുഹമ്മദ് മഷ്ഹൂര്‍, ഇ ടി അതുല്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




