പൊലീസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; കാസർകോട് സ്വദേശി പിടിയിൽ

ഫറോക്ക്: പൊലീസ് ഓഫീസർ ചമഞ്ഞ് വിവിധ ജില്ലകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫ(47)യെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ധിക്കിന് കീഴിയുള്ള ക്രൈംസ്ക്വാഡും ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തി ന്റെ നേതൃത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

വിജിലൻസ് ഉദ്യോഗസ്ഥൻ, ക്രൈംബ്രാഞ്ച് സിഐ, എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറേറ്റ് ഉദ്യോഗസ്ഥൻ തുടങ്ങിയ വിവിധ രീതിയിൽ വ്യാജ ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ട്. പ്രതി കഴിഞ്ഞ 26ന് കുഴിമ്പാടത്ത് ഖദീജ ജോലിചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള റിനു തയ്യൽ കടയിൽ നടത്തിയ തട്ടിപ്പിലാണ് വലയിലായത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന, പൊലീസ് കാന്റീനിൽ പുതുതായി മികച്ച ഇനം തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും ഇത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ച് നൽകാമെന്നും ധരിപ്പിച്ച് ഖദീജയിൽ നിന്ന് 6000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു.

ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലും കോഴിക്കോട് മുക്കം, ഫറോക്ക്, പന്തീരാങ്കാവ് പൊലിസ് സ്റ്റേഷൻ പരിധിയിലും സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്.

പയ്യടിമീത്തലിൽ നാളികേര കച്ചവടം നടത്തുന്ന കോയയുടെ കടയിലെത്തി, പന്തീരാങ്കാവ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ്.

എസ്ഐ എസ് അനൂപ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി സി സുജിത്, എഎ സ്ഐ അരുൺകുമാർ മാത്തറ, പൊലീസുകാരായ ഐ ടി വിനോ ദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേ രി, അഖിൽ ബാബു, ഫറോക്ക് സ്റ്റേഷനിലെ എസ്ഐ റാം മോഹൻ റോയി, എഎസ്ഐ അബ്ദുൾ റഹീം, പൊലീസുകാരായ അഷറഫ്, ഇ സുജിത്ത് (സൈബർ സെൽ) എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top