
കോഴിക്കോട്: യുവതിയെ ബലാത്സംഗംചെയ്ത് വിദേശത്തേക്ക് കടന്ന കുന്നമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിലി (22)നെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമണ്ണ സ്വദേശിനിയായ യുവതിയുമായി 2023ൽ വിവാഹനിശ്ചയം നടത്തിയശേഷം ലോഡ്‌ജിൽവച്ചും വയനാട് പൂക്കോടുവച്ചും ബലാത്സംഗം ചെയ്യുകയും തുടർന്ന് ഇയാൾ വിവാഹത്തിൽനിന്ന് പിൻമാറുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ തനിയെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ അൻസിൽ വിദേശത്തേയ്ക്ക് കടക്കുകയായിരു ന്നു. വിദേശത്തുള്ള പ്രതിക്കെതിരെ കസബ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടു വിച്ചിരുന്നു.
കരിപ്പൂർ വി മാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം
തടഞ്ഞുവയ്ക്കുകയും കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി, സീനിയർ സി പിഒ ദീപു എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയുമായി രുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




