
കൊണ്ടോട്ടി: അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവ് മലപ്പുറം എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗ സ്ഥരുടെ പിടിയിലായി. കുഴിമണ്ണ മുണ്ടംപറമ്പ് മഠത്തില്‍ പുറായി മുഹമ്മദ് ഷാഫി (34)യാണ് പിടിയിലായത്.
കിഴിശേരി, ആലിന്‍ചുവട് പ്രദേശങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവരികയായിരുന്നു. 29 കുപ്പികളിലായി 14.5 ലിറ്റര്‍ മദ്യം പിടികൂടി. 5500 രൂപയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
മലപ്പുറം കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മല പ്പുറം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഒ അബ്ദുല്‍ നാസര്‍, ഉദ്യോഗസ്ഥരായ എന്‍ രഞ്ജിത്ത്, സതീഷ് കുമാര്‍, പി വിനയന്‍, പി എസ് സില്ല, ഒ കെ അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




