സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരിക്കച്ചവടം: യുവാവ് പിടിയിൽ

ഫറോക്ക് : സ്കൂട്ടറിൽ സഞ്ചരിച്ച് മാരക ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്ന യു വാവ് രാമനാട്ടുകരയിൽ പൊലീസ് പിടിയിലായി. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയായ കണ്ണൂർ നാറാത്ത് തടത്തിൽ ഹൗസിൽ ടി മുഹമ്മദ് നൗഫലി (39)നെയാണ് രാമനാട്ടുകര- വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിന് സമീപം വാടക വീട്ടിൽനിന്ന് 20.48 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫിന്റെ അന്വേഷക സംഘവും ഫറോക്ക് എസ്ഐ എം കെ മിഥുനും ചേർന്നാണ് പിടികൂടിയത്.

രാമനാട്ടുകരയും പരിസരവും മലപ്പുറം ജില്ലയിലെ നിരവധി പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നൗഫൽ. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരുമായി ബന്ധംപുലർത്തിവന്ന ഇയാളെ സിറ്റി ഡാൻസാഫ് ടീം നിരീക്ഷിച്ചുവരികയായിരുന്നു. ഇയാൾക്കെതിരെ ഫറോക്ക് സ്റ്റേഷനിൽ മോഷണക്കേസും കൊണ്ടോട്ടി സ്റ്റേഷനിൽ മയക്കുമരുന്ന് കേസുമുണ്ട്.

ഡാൻസാഫ് സ്ക്വാഡിലെ എസ്ഐ കെ അവ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവീട്, പി കെ സരുൺകുമാർ, എം ഷിനോജ്, ടി കെ തൗഫീക്ക്, പി അഭിജിത്ത്, ഇ വി അതുൽ, ഫറോക്ക് സ്റ്റേഷനിലെ എസ്‌സിപിഒമാരായ മുഹമദ് അഷ്റഫ്, ശന്തനു, സു കേഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top