
പേരാമ്പ്ര : കുറ്റ്യാടി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിതരണംചെയ്യുന്ന ഇതര സംസ്ഥാനക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. അസമിലെ നാഗോൺ സ്വദേശി അബ്ദുൾ റോഹിമി (29)നെ കിഴക്കൻ പേരാമ്പ്രയിലെ വിളയാട്ടുകണ്ടിമുക്കിലെ താമസസ്ഥലത്തുനിന്നാണ് പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് മൂന്ന് ബോട്ടിലുകളിലായി സൂക്ഷിച്ച 220 മില്ലിഗ്രാം ബ്രൗൺ ഷുഗറും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര ഡിവൈഎസ്പി രാജേഷിന്റെ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി വിനീഷ്, സിഞ്ചുദാസ്, പെരുവണ്ണാമൂഴി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ ബ്രൗൺഷുഗർ സഹിതം പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




