
കോഴിക്കോട് : ബസ്സിന്റെ ചില്ലെറിഞ്ഞ് തകർത്ത മറ്റൊരു ബസ്സിന്റെ ഡ്രൈവറായ അഖിലി (32)നെ കോടതി റിമാൻഡ് ചെയ്തു. ബുധൻ രാത്രി ഏഴോടെ എരഞ്ഞിപ്പാലത്ത് സ്റ്റോപ്പിൽ ആളുകയറാനായി നിർത്തിയ മാനാഞ്ചിറ കോട്ടുപ്പാടം റൂട്ടിലോടുന്ന പ്രീതി ബസ്സിന്റെ ചില്ലാണ് ഇയാൾ എറിഞ്ഞുതകർത്തത്.
ബസ് ഡ്രൈവർ ബിജിലേഷിന് കണ്ണിലേക്ക് ചില്ലുതറച്ച് പരിക്കേറ്റിരുന്നു.
അഖിൽ ഇതേ റൂട്ടിലോടുന്ന മറ്റൊരു ബസ്സിലെ ഡ്രൈവറാണ്. സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ എരഞ്ഞിപ്പാലത്തെത്തി കാത്തിരുന്ന് കല്ലെറിഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




