ടെലിഗ്രാമിലൂടെ ജോലി വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

കോഴിക്കോട് : ടെലിഗ്രാമിലൂടെ ജോലി വാഗ്ദാനം നല്‍കി ഡോക്ടറില്‍ നിന്ന് 32 ലക്ഷം തട്ടിയ കേസിലെ പ്രതി പി ടിയില്‍. മുട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുള്‍ ഫത്താഹി(21)നെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.

ടെലിഗ്രാം അക്കൗണ്ടുകളില്‍ നി ന്നുള്ള നിര്‍ദേശപ്രകാരം രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു പരാതിക്കാരി പണമയച്ചത്. 32 ലക്ഷത്തില്‍ നാലര ലക്ഷം മും ബൈയിലെ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയ തായി കണ്ടെത്തി. അന്നുതന്നെ 12.5 ലക്ഷം രൂപ നാല് ഇടപാടുകളി ലായി കുന്നമംഗലത്തുള്ള സ്വകാ ര്യമേഖലാ ബാങ്കിന്റെ അക്കൗണ്ടി ലുമെത്തി. അതേ ദിവസം തന്നെ ആ തുകയില്‍ വലിയൊരു ഭാഗം ചെക്ക് മുഖേന പിന്‍വലിച്ചതായും ബാക്കി തുക മറ്റൊരു അക്കൗണ്ടി ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും വ്യ ക്തമായി.

എറണാകുളം പനങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസിലും ഫത്താഹ് പ്രതിയാണ്. അതേസമയം സിറ്റി സൈബര്‍ ക്രൈം പൊലീ സ് രജിസ്റ്റര്‍ ചെയ്ത 95 ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരു കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസി ന് വിവരം ലഭിച്ചിട്ടുണ്ട്.

സൈബര്‍ ക്രൈം സിഐ കെ കെ ആഗേഷിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ് കുമാര്‍, സീനി യര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് ചാലിക്കര, സിപിഒമാരായ ഷമാന അഹമ്മദ്, ടി സനില്‍, വി ബിജു, പി അഖിലേഷ്, മുജീബ് റഹ്മാന്‍ എന്നിവരാണ് പ്രതിയെ പി ടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top