കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചു

താനൂര്‍: കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സസ് സംഘം രക്ഷിച്ചു. ഒഴൂര്‍ പുല്‍പറമ്പില്‍ വലിയവീട്ടില്‍ രമേശന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആട്ടിന്‍ കുട്ടി വീണത്.

70 അടിയോളം താഴ്ചയില്‍ ഏകദേശം എട്ടടിയോളം വെള്ളമുള്ള അപകടാവസ്ഥയിലായ കിണറ്റില്‍ സമീപത്തെ വലിയവീട്ടില്‍ വേലായുധന്റെ ആട്ടിന്‍കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

താനൂര്‍ ഫയര്‍ഫോഴ്‌സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുധീര്‍ കിണറ്റിലിറങ്ങി വെള്ളത്തില്‍ മുങ്ങിയ ആടിനെ രക്ഷപ്പെടുത്തി.

സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, അനുരാഗ്, വിഷ്ണു, പ്രപഞ്ച് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top