പ്രണയം നടിച്ച് പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

പയ്യോളി : പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്ത കേസിൽ അതിജീവിതയുടെ ബന്ധുവടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ.

പെൺകുട്ടിയുടെ കാമുകൻ പുതുപ്പണം വാഴക്കണ്ടി താഴെ സായന്ത് പ്രകാശ് (20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖിൽ (27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് മാസംമുമ്പ് അഖിൽ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയശേഷം സായന്ത് പ്രകാശ് പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

തുടർന്ന് പീഡന ദൃശ്യങ്ങൾ ഇരുവരും ചേർന്ന് സുഹൃത്തുക്കൾക്ക് അയച്ചുനൽകിയെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ പി ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top