പരപ്പനങ്ങാടിയില്‍ കഞ്ചാവ് വില്‍പ്പനെക്കിടെ യുവാവ് പിടിയില്‍: വില്‍പ്പന വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍

mayavi:പരപ്പനങ്ങാടി വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍ പ്രയാഗ് തിയേറ്ററിനു സമീപത്തുവെച്ചാണ്‌ 50 പൊതികഞ്ചാവുമായി മായാവി എന്നു വിളിക്കുന്ന പുതിയ ഒറ്റയിൽ മുഹമ്മത് നിയാസ് (29) എന്നയാളെ  എക്സൈസ്  പിടികൂടിയത്
എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തെ തുടർന്നുള്ള രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകുന്ന മയക്കുമരുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് നിയാസ്.ഇയാൾക്കെതിരെ നിരവധി കേസ്സുകൾ പോലീസും എക്സൈസും മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

തിരൂരങ്ങാടി എകസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാഗേഷിന്റെ നേതൃത്വത്തില്‍ എഇഐ വിപി ഭാസ്‌ക്കരന്‍, സിഇഒമാരായ ജയകൃഷ്ണന്‍, ദിലീപ്കുമാര്‍,, ചന്ദ്രമോഹന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്‌

പരപ്പനങ്ങാടി ഒന്നാംക്ലാസ് കോടിതിയില#്ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

 

Related Articles