കോഴിക്കോട്: യുവ എഴുത്തുകാരി വിദ്യാവിജയന്റെ ആദ്യനോവല്‍ ഷഹ്‌റസാദിന്റെ പ്രകാശന ചടങ്ങ് കോഴിക്കോട് വെച്ചുനടന്നു. ഹൃദ്യമായ ചടങ്ങില്‍ കെ.പി. രാമനുണ്ണി എഴുത്തുകാരി ഷീലാടോമിക്ക് പുസ്തകത്തിന്റെ ആദ്യകോപ്പി കൈമാറി. പ്രതിസന്ധി കാലത്താണ് മികച്ച സൃഷ്ടികള്‍ പിറക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കെ.പി രാമനുണ്ണി പറഞ്ഞു.
ചടങ്ങില്‍ കോഴിക്കോട് സാംസ്‌കാരികവേദി സക്രട്ടറി കെ.വി. ശശി, ഡോ.എ.കെ.അബ്ദുല്‍ ഹക്കിം, സജയ് കെ.വി. ഷീലാ ടോമി, മുഹസിന്‍ കാതിയോട്, റഫീഖ് ഇബ്രാഹിം, രോവിത് കുട്ടോത്ത് എന്നിവര്‍ സംസാരിച്ചു.
മാന്‍ കൈന്‍ഡ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




