യുവാക്കള്‍ക്ക് ജോലി സ്ഥലത്തുവെച്ച് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: യുവാക്കള്‍ക്ക് ജോലി സ്ഥലത്തുവെച്ച് കുറുനരിയുടെ കടിയേറ്റു. കോഴിക്കോട് നടുവണ്ണുര്‍ വാകയാടാണ് സംഭവം ഉണ്ടായത്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. കാലിനും കൈക്കും സാരമായി പരിക്കേറ്റ ഇരുവരെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാകയാട് അങ്ങാടിക്ക് സമീപത്തുള്ള വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. രാവിലെ ചായകുടിച്ച ശേഷം കൈ കഴുകുന്നതിനിടെ ഇവരെ കുറുനരി ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഇവരെ വീണ്ടും കുറുനരി ആക്രമിക്കുകയായിരുന്നു.ബഹളം നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുറുനരി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് കുറുനരിയെ കണ്ടെത്തി നാട്ടുകാര്‍ തല്ലിക്കൊന്നു.

പരിക്കേറ്റ ഇരുവരെയും ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് കുറുനരി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top