സംഗീത സംവിധായകന്‍ തമീം ഹാരിസ് അന്തരിച്ചു

11-1426063235-harisകോഴിക്കോട്: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് സ്വാഗത ഗാനമൊരുക്കിയ കൊച്ചു സംഗീത സംവിധായകന്‍ തമീം ഹാരിസ് അന്തരിച്ചു. 14 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അന്ത്യം.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു തമീം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ തമീം നിരവധി പാട്ടുകള്‍ സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആരും ആവശ്യപ്പെടാതെ തന്നെ മാനാഞ്ചിറയുടെയും കല്ലായി പുഴയുടെയും മൊഞ്ച് നിറച്ച് തമീം ഒരുക്കിയ ഗാനങ്ങള്‍ യൂട്യൂബില്‍ ഹിറ്റാണ്.

എംഎസ്‌എസ്‌ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ വി ഹാരീസിന്റെയും തസ്‌നീമിന്റെയും മകനാണ്‌.

Share news
error: Content is protected !!
Scroll to Top