Section

malabari-logo-mobile

പിസി ജോര്‍ജിന് മുഖ്യമന്ത്രിയുടെ താക്കീത്

HIGHLIGHTS : തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താക്കീത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ഡി ജി പിയെ വിമര്‍ശിക്കുന്നത്

p-c-george-oommen-chandyതിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താക്കീത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ഡി ജി പിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡി ജി പിയില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹത്തിനെതിരെയുള്ള പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

sameeksha-malabarinews

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ഇടപെട്ടതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനു തെളിവായി അദ്ദേഹം മുന്‍ ഡി ജി പി കൃഷ്ണമൂര്‍ത്തിയും തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബൂം തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ഡി ജി പിയില്‍ പൂര്‍ണ വിശ്വാസമാണെന്നു മുന്‍പ് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരുന്നു.

അതേ സമയം, പി സി ജോര്‍ജ്ജിന്റെ നിലപാട് മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ എം എല്‍ എ ബാബു എം പാലിശ്ശേരി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!