
വണ്ടൂർ : വണ്ടൂർ പുളിക്കൽ സിറ്റി പാലസ് ബാറിൽ കത്തിവീശി യുവാവിന്റെ പരാക്രമം. രണ്ട് ജീവനക്കാർക്ക് കുത്തേറ്റു. എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലി (28)ക്കെതിരെ വണ്ടൂർ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ബാർ ജീവനക്കാരായ ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് പരിക്കേറ്റത്. ബാറിൽ അക്രമാസക്തനായ പ്രതിയെ ജീവനക്കാർ ചേർന്ന് മുറിയിൽ പൂട്ടിയിടുകയായിരു ന്നു. തുടർന്ന് പൊലീസെത്തി അനുനയിപ്പിച്ച് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ചും പ്രതി അക്രമാസക്തനായി. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാറിലെ മൽപ്പിടിത്തത്തിനിടയിൽ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



