കൊല്ലത്ത് ചിപ്‌സ് നല്‍കാത്തതിന് 19 കാരന് മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനം

കൊല്ലത്ത് ചിപ്‌സ് നല്‍കാത്തതിന് 19 കാരന് മദ്യപസംഘത്തിന്റെ ക്രൂര മര്‍ദനം. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീലകണ്ഠന്റെ കൈവശം ഉണ്ടായിരുന്ന പായ്ക്കറ്റില്‍നിന്ന് ചിപ്‌സ് തരുമോ എന്ന് ചോദിക്കുകയും ഇല്ലെന്നു പറഞ്ഞപ്പോള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിവരം. ചതുപ്പുള്ള ഭാഗത്ത് തെങ്ങിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഒരാള്‍ ചാടിവീണു അടിക്കുന്നതും ചവിട്ടുന്നതായും ദൃശ്യങ്ങളില്‍ കാണാം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

കൊല്ലം വാളത്തുങ്കല്‍ ഫിലിപ്പ് മുക്കില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top