Section

malabari-logo-mobile

താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി എന്‍ജിന്‍ തകരാറിലായി കടലില്‍പ്പെട്ടുപോയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

HIGHLIGHTS : A fishing boat from Tanur got into rough seas due to engine failure

കൊച്ചി: താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി എന്‍ജിന്‍ തകരാറിലായ വള്ളത്തിലുള്ളവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.  താനൂര്‍ സ്വദേശികളായ ബാലന്‍, മുബമ്മദ് ഫബിന്‍ ഷാഫി, ഹസീന്‍ കോയ, അബ്ദുള്‍ റസാഖ്, അബ്ദുള്ള ഇല്ലത്ത് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മുപ്പതാം തിയ്യതി താനൂരിലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ റാഷിദ മോള്‍ എന്ന വള്ളമാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ടുപോയത്.

വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതാണ് അപകട കാരണം. അപകടവിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഇവരെ രക്ഷപ്പെടുത്തി കൊച്ചി ഹെഡ് ക്വാര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.

sameeksha-malabarinews

ഫിഷറീസ് വകുപ്പിനു വേണ്ടി എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനീഷ്, സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് വി.ജയേഷ് എന്നിവര്‍ ഇവരെ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും ഏറ്റു വാങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി. നാട്ടിലെത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!