താനൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു

താനൂര്‍: താനൂരില്‍ ഓലപ്പീടികയക്ക് കിഴക്ക് ഭാഗത്ത് ന്യൂക്കട്ട് പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചു . താനൂര്‍ ചെള്ളിക്കാട്പാലത്തിനു സമീപം താമസിക്കുന്ന മേലെകളത്തില്‍ പരേതനായ ഹംസക്കുട്ടിയുടെ മകന്‍ അലി(22)യെയാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൂട്ടുകര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു കുളിക്കാനിറങ്ങിയ അലി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

തിരൂരില്‍ നിന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും താനൂര്‍ പോലീസും നാട്ടുകാരും തടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

സഹോദരങ്ങള്‍ :ഹനീഫ, സുലൈമാന്‍, സുമയ്യ.

updating…

Share news
error: Content is protected !!
Scroll to Top