പത്തനംതിട്ടയില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടി;ഭാര്യ കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ നിന്നും ഒന്നരവര്‍ഷം മുന്‍പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെയാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്.സംഭവത്തില്‍ നൗഷാദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

2021 നവംബര്‍ മുതലാണ് നൗഷാദിനെ കാണാതായതെന്നാണ് വിവരം. നൗഷാദിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതെന്ന് സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയിലെ സ്ഥലം കുഴിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. സംശയമുള്ള മറ്റു പലയിടങ്ങളിലും പോലീസ് സമാന്തരമായ രീതിയില്‍ പരിശോധന നനടത്തുന്നുണ്ട്.

മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവ് പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന് നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച മറുപടികളെല്ലാം തന്നെ വൈരുധ്യമുള്ളതായിരുന്നു.ഇതോടെയാണ് നൗഷാദിന്റെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. നൗഷാദിന്റെ ഭാര്യ നിരന്തരം മൊഴി മാറ്റിപ്പറയുകയാണെന്ന് പോലീസ് സൂചിപ്പിക്കുന്നുണ്ട്.

നൗഷാദും ഭാര്യയും പരുത്തിപ്പാറയിലെ വാടകവീട്ടിലായിരുന്നു താമസം. ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top