
താനൂർ: കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ യുവാവ്
മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്.
താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
പിതാവ് : ഇബ്രാഹിംകുട്ടി. മാതാവ്: പാത്തീക്കുട്ടി. സഹോദരങ്ങൾ: ഹക്കീം, ഇസ്മായിൽ, ഫാസില, ഫർസാന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



