സഊദിയില്‍ വാഹനാപകടത്തില്‍ മൂന്നിയൂര്‍ സ്വദേശി മരിച്ചു.

തിരൂരങ്ങാടി : സഊദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മൂന്നിയൂര്‍ സ്വദേശി മരിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ചിനക്കല്‍ ഹംസത്തുല്‍ ഖര്‍റാര്‍ സുന്നി മസ്ജിദ് വൈസ് പ്രസിഡണ്ടും കേരളമുസ് ലിം ജമാഅത്ത് അംഗവും പൗരപ്രധാനിയുമായ നരിക്കോട്ട് മേച്ചേരി എന്‍ എം ഹസന്‍കുട്ടി ഹാജിയുടെ മകന്‍ നൂറുദ്ദീന്‍ (40) ആണ് മരിച്ചത്.
ജിസാനിലെ ബിശയിലായിരുന്നു അപകടം.

റിയാദില്‍ നിന്ന് ജിസാന്‍ ദര്‍ബിലേക്ക് പോകുമ്പോള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.പുതുതായി തുടങ്ങുന്ന കടയിലേക്ക് വാങ്ങിയവാഹനവുമായി വരുമ്പോഴായിരുന്നു അപകടം.മാതാവ്: ആഇശ .ഭാര്യ:നശീദ .
മക്കള്‍:റയ്യാന്‍,ആസ്യ,അയ്‌റ .സഹോദരങ്ങള്‍:മുഹമ്മദ് ഹനീഫ (അബൂദാബി),ശറഫുദ്ദീന്‍ (സഊദി ),ഖൈറുന്നിസ ,ഹഫ്‌സത്ത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top