HIGHLIGHTS : Young man charged with rape and jailed

കോഴിക്കോട്: ജില്ലയ്ക്കകത്തും പുറത്തുമായുള്ള നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നല്ലളം സ്വദേശി അച്ചാരമ്പത്ത് വീട്ടിൽ നവീൻ ബാബു(25)വിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്. 186.10 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിക്കപ്പെട്ടതിന് തവനൂർ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ പൊതുമുതൽ നശിപ്പിക്കുക, ഉദ്യോഗസ്ഥരു ടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, മാരകായുധം ഉപയോഗിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുക, പിടിച്ചുപറി, ലഹരി വസ്തുക്കളുടെ വിൽപ്പന തുടങ്ങിയ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.