കോഴിക്കോട്:ഉണക്കാനിട്ട കഞ്ചാവിന് സമീപം കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
ഇന്ന് രാവിലെ ബീച്ചില്‍ നടക്കാനെത്തിയവരാണ് ബീച്ചില്‍ പായയില്‍ കിടന്നുറങ്ങുന്ന യുവാവിനെയും സമീപത്ത് കടലാസില്‍ ഉണക്കാനിട്ടിരിക്കുന്ന തരത്തില്‍ കഞ്ചാവും കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവര മറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളയില്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.
370 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. പല സ്ഥലങ്ങളിലേക്കും വിതരണം ചെയ്യാനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണ് ഈ കഞ്ചാവെന്നാണ് വിവരം. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



