കാറില്‍ നഗ്‌നതാ പ്രദര്‍ശനം; വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ആറാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തി അതിക്രമം കാട്ടിയയാളെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്. പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്.

അശ്ലീലം പറഞ്ഞ് അപമാനിച്ച പ്രതി, വസ്ത്രം മാറ്റി തന്റെ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു. പരിഭ്രാന്തരായി കുട്ടികള്‍ തിരിഞ്ഞോടിയപ്പോള്‍ പിന്നാലെ ചെന്ന് അസഭ്യം വിളിച്ച് അപമാനിക്കുകയും, ഭയപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മൊഴിപ്രകാരം കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി.

പ്രതിക്കായുള്ള തെരച്ചിലില്‍ കലഞ്ഞൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു, തുടര്‍ന്ന് അറസ്റ്റ് ചെയ്തു. മറ്റു നടപടികള്‍ക്ക് ഒടുവില്‍ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top