സ്നേഹപൂര്‍വം പദ്ധതിയില്‍ ഇന്നു മുതല്‍ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂര്‍വത്തിലേക്ക് ഇന്ന് മുതല്‍ (ഒക്ടോബര്‍ 8) അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധന കുടുംബങ്ങളിലുളളവരുമായിരിക്കണം. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ധനസഹായത്തിനായി നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖേന അപേക്ഷ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവി മുഖേനയല്ലതെ നേരിട്ടുളള അപേക്ഷ പരിഗണിക്കില്ല.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തിയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kssm.ikm.in സന്ദര്‍ശിക്കുക. ടോള്‍ഫ്രീ നമ്പര്‍ 1800-120-1001.

 

Share news
error: Content is protected !!
Scroll to Top