സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍) ബി.എഫ്.എ ഡിഗ്രി കോഴ്സിലേക്ക് ഓണ്‍ലൈനില്‍ 12 വരെ അപേക്ഷിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോമും ഓണ്‍ലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും www.admissions.dtekerala.gov.in ല്‍ ലഭിക്കും. പ്ലസ്ടു, തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 300 രൂപയും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 150 രൂപയുമാണ് അപേക്ഷാഫീസ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2561313.



