സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

HIGHLIGHTS : You can apply for a scholarship.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍ സ്‌കൂളുകള്‍/ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് വണ്‍ മുതലുള്ള അപേക്ഷകര്‍ കോഴ്സിന്റെ യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരാകണം. അപേക്ഷാ ഫോമുകള്‍ ബോര്‍ഡ് ജില്ലാ ഓഫീസില്‍നിന്ന് നേരിട്ടും www.kmtwwfb.org ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734941.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!