പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി : ക്ലാസെടുക്കുന്നത് ശ്രീശ്രീ രവിശങ്കര്‍, രാംദേവ് സ്ഥാപനങ്ങളിലെ ട്രെയിനര്‍മാര്‍

തിരു : കേരളത്തിനലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയും പോലീസുകാര്‍ക്ക് യോഗപരിശീലനം നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഡിജിപിയുടെ നിര്‍ദ്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി.

ജനുവരി ഒന്നുമുതല്‍ യോഗ നിര്‍ബന്ധമായും നടപ്പിലാക്കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്ങിലും പല സ്റ്റേഷനുകളിലും ചൊവ്വ മുതല്‍ ക്ലാസ് തുടങ്ങാനാണ് താഴെത്തട്ടിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിരിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ക്ലാസ്.

പോലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും, ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗ ആരംഭിക്കുന്നത് എന്നാണ് ഔദോഗികവിശദീകരണം. എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ക്ലാസ്സില്‍ പങ്കെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ബാബാ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും സറ്റേഷനുകളില്‍ ക്ലാസെടുക്കുക. ട്രെയിനിങ്ങ് കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥരും ചിലയിടങ്ങളില്‍ ക്ലാസെടുക്കും..

photo courtesy :കേരള9

Share news
error: Content is protected !!
Scroll to Top