
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടികള്‍ വെള്ളിയാഴ്ച (ജൂണ്‍ 21) തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. രാവിലെ 9 30 ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്ന യോഗ പരിശീലനം ഉണ്ടാകും. പത്തര മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗ പരിശീലനം, ക്ലാസുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തും. പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും ഇതേ തുടര്‍ന്ന് ഉണ്ടാകും.
വ്യാഴാഴ്ച ചെമ്മാട് അങ്കണവാടിയില്‍ യോഗ പരിശീലന പരിപാടിയും സംഘടിപ്പിക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, ഐ സി ഡി എസ് തിരൂരങ്ങാടി പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




