Section

malabari-logo-mobile

ഒന്നേമുക്കാല്‍ക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന ആറ് മോഷ്ടാക്കള്‍ താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : Tanur police arrested six thieves who stole gold worth Rs

താനൂര്‍: ഒന്നേമുക്കാല്‍ക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന ആറ് മോഷ്ടാക്കള്‍ താനൂര്‍ പോലീസിന്റെ പിടിയിലായി. വട്ടക്കിണര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടി(32),തിരൂര്‍ പച്ചാട്ടിരി സ്വദേശി തറയില്‍ ഹൗസില്‍ മുഹമ്മദ് ഷാഫി(34), തിരൂര്‍ പച്ചാട്ടിരി സ്വദേശി മറക്കാരകത്ത് കളത്തില്‍ ഹാസിഫ് (35),താനൂര്‍ സ്വദേശി കുപ്പന്‍ഫെ പുരക്കല്‍ റമീസ് (32), പട്ടാമ്പി സ്വദേശി പുതുമതൊടി വിവേക്(25),മീനടത്തൂര്‍ സ്വദേശി മന്നെത്ത് ഹൗസില്‍ നൗഫല്‍ (27) എന്നിവരാണ് പിടിയിലായത്.(malabarinews.com)പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും 900ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് രണ്ടാം തിയതിയാണ് സംഭവം. കോഴിക്കോട് ശുബ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ സിംഗ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിംഗ് റാവു എന്നയാളുടെ കൈവശം കച്ചവടത്തിനായി ജ്വല്ലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കം വരുന്ന സ്വര്‍ണ ആഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വര്‍ണ കട്ടിയും അടക്കം ആണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്വര്‍ണം ആയി മഹേന്ദ്ര സിംഗ് റാവു മഞ്ചേരി ജ്വല്ലറിയില്‍ പോയി വരുമ്പോള്‍ പുതിയ ജ്വല്ലറി തുടങ്ങുന്നതിലേക്കായി സ്വര്‍ണം കാണാന്‍ എന്ന് പറഞ്ഞു പ്രതികള്‍ വിളിക്കുകയും തെയ്യാല ബസ്സ്‌റ്റോപ്പില്‍ എത്താന്‍ പറഞ്ഞത് പ്രകാരം എത്തിയ മഹേന്ദ്ര സിംഗ് റാവുവിനെ ഒരാള്‍ വന്നു ഗോള്‍ഡ് കാണിച്ചു കൊടുക്കാന്‍ എന്ന് പറഞ്ഞു മോട്ടോര്‍ സൈക്കിളില്‍ കയറ്റി ചുരങ്ങര എന്ന സ്ഥലത്തു വെച്ചു ഒരു കാറിലേക്ക് കയറ്റി തട്ടിക്കൊണ്ടു പോകുകയും മഹേന്ദ്ര സിംഗ് റാവുവുന്റെ കൈവശം ഉണ്ടായിരുന്ന ഒന്നേ മുക്കാല്‍ കോടി രൂപ വില വരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്ത് മഹേന്ദ്ര സിംഗ് റാവുവിനെ ഒഴുര്‍ ഭാഗത്തു ഉപേക്ഷിച്ചു സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു (malabarinews.com) വെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് റിന്‍ഷാദ് എന്ന ബാപ്പുട്ടി സ്വര്‍ണ കള്ളക്കടത്തില്‍ പ്രധാനിയും നിരവധി കേസുകളില്‍ പ്രതിയുമായി കാപ്പ ചുമത്തി ജില്ലക്ക് പുറത്തു താമസിച്ചു വന്നിരുന്നതും അവിടെ നിന്നും മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.കൊല്ലം സ്വദേശിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സ്വര്‍ണം ഓര്‍ഡര്‍ ചെയ്തു തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയതും . ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയുമായിരുന്നു. നിരവധി cctv കള്‍ പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

sameeksha-malabarinews

താനൂര്‍ ഡിവൈഎസ്പി ബെന്നി വി വി യുടെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്പെക്ടര്‍ മാത്യു. ജെ, സബ് ഇന്‍സ്പെക്ടര്‍ മാരായ അജിത് കെ, പ്രമോദ്,സുകീഷ്, സി പി ഒ മാരായ സലേഷ്. സെബാസ്റ്റ്യന്‍, ശ്രീഹരീഷ്,ശ്രീജിത്ത്, ലിബിന്‍, അനീഷ് ,രാജേഷ് എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!