മലപ്പുറം, കോഴിക്കോട്,വയനാടുള്‍പ്പെടെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (12/08/2024) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ മാസം 15-ാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ശക്തമായ മഴ സാധ്യത. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top